ക്ഷേത്രങ്ങളിലെ ആചാരങ്ങളിൽ സർക്കാർ മാറ്റം വരുത്തില്ല: മന്ത്രി വി.എൻ.വാസവൻ
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ സർക്കാർ മാറ്റം വരുത്തില്ലെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഓരോ ക്ഷേത്രത്തിലും ഓരോ തരത്തിലാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. അതു തീരുമാനിക്കാനുള്ള അവകാശം തന്ത്രിക്കാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിലവിലുള്ള രീതികൾ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.